പേട്രിയറ്റ് അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു ; നിര്‍മ്മാതാവിന്റെ പരാതിയില്‍ കേസെടുത്തു
May 7, 2026, 07:21 IST
നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതില്‍ കേസ്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.
ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
.jpg)

