പത്തനംതിട്ടയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണുണ്ടായ അപകടം ; ആരോഗ്യനില തൃപ്തികരം
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണുണ്ടായ അപകടത്തിൽ വയോധികന്റെ ആരോഗ്യനില തൃപ്തികരം. ഓമല്ലൂര്‍ സ്വദേശിയായ ഗംഗാധര(78)ന്റെ തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.
tRootC1469263">മറ്റൊരു അസുഖത്തിന് ചികിത്സയിലെത്തിയപ്പോഴാണ് അപകടം. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നു വാങ്ങാന്‍ വരി നില്‍ക്കുമ്പോഴാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരന്‍ ബോധരഹിതനായിരുന്നു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്
സാധാരണഗതിയിൽ ചക്ക പറിച്ചു മാറ്റാറുണ്ടെന്നും ഇത് മുകളിലായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. പ്ലാവ് മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജീവനക്കാരി വിശദീകരിച്ചു.
.jpg)


