ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രോഗികള്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച്‌ അധികൃതര്‍

HAR

ഇക്കഴിഞ്ഞ ഡിസംബർ 29ന് ആയിരുന്നു ഹരിപ്പാട് ആശുപത്രിയില്‍ 26 പേർ ഡയാലിസിസിന് വിധേയരായത്.

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രോഗികള്‍ മരിച്ച സംഭവത്തില്‍ അണുബാധ സ്ഥിരീകരിച്ച്‌ അധികൃതർ.അണുബാധയ്ക്കൊപ്പം രക്ത സമ്മർദം അപകടകരമായി താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ‍്യ ഡയറക്റ്റർക്ക് നല്‍കിയ പ്രാഥമിക റിപ്പോർ‌ട്ടില്‍ പറയുന്നു.

tRootC1469263">

രണ്ടു ഡെപ‍്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതും ആരോഗ‍്യ ഡയറക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചതും. ആരോഗ‍്യ ഡയറക്റ്റർ നിയോഗിച്ച വിദഗ്ദ സംഘം പരിശോധന തുടരുകയാണ്.ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികള്‍ക്ക് ഡയാലിസിസിനുള്ള പകരം സൗകര്യം ഒരുക്കിയിരിക്കുന്നത്

ഇക്കഴിഞ്ഞ ഡിസംബർ 29ന് ആയിരുന്നു ഹരിപ്പാട് ആശുപത്രിയില്‍ 26 പേർ ഡയാലിസിസിന് വിധേയരായത്. കായംകുളം സ്വദേശിയായ മദീദും ഹരിപ്പാട് സ്വദേശിയായ രാമചന്ദ്രനും ജീവൻ നഷ്ടമായി. 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അണുബാധയാണ് മരണത്തിന് കാരണമായതെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.

Tags