മദ്യപിച്ച് ആശുപത്രിയിലെത്തിയെന്ന് രോഗികളുടെ പരാതി; വെള്ളറടയില്‍ ഡോക്ടര്‍ പൊലീസ് കസ്റ്റഡിയില്‍
Dec 12, 2025, 07:17 IST
രോഗികളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി
മദ്യപിച്ച് ആശുപത്രിയിലെത്തിയ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡോ. ജിത്തുവിനെയാണ് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്.
രോഗികളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഡോക്ടര്‍ മദ്യപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന നടത്തുമെന്ന് വെള്ളറട പൊലീസ് വ്യക്തമാക്കി.
tRootC1469263">.jpg)

