പത്തനാപുരത്ത് നടക്കുന്നത് സ്വന്തം ജീവിതം ജനങ്ങള്‍ക്കായി ഉരുക്കിത്തീര്‍ത്ത ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തെ ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം : ഷാഫി പറമ്പിൽ

That phrase does not apply to Pisharody, but to the ministers in Pinarayi Vijayan's cabinet; Shafi Parambil responds to CPM's accusation of being a half-breed

 പത്തനാപുരം: പത്തനാപുരത്ത് നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി. പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയുടെ തെരഞ്ഞെടുപ്പ് റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വന്തം ജീവിതം ജനങ്ങള്‍ക്കായി മെഴുകുതിരി പോലെ ഉരുക്കിത്തീര്‍ത്ത ഉമ്മന്‍ ചാണ്ടിയും ആ പുണ്യ ശ്ലോകനായ മനുഷ്യനെ ജീവിച്ചിരുന്നപ്പോഴും മരണശേഷവും ദ്രോഹിച്ചവരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് പത്തനാപുരത്ത് നടക്കുന്നത്', ഷാഫി പറഞ്ഞു.

Tags