പത്തനംതിട്ടയിൽ ഗതാഗത കമീഷണറുടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

google news
accident

പത്തനംതിട്ട : ഗതാഗത കമീഷണർ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെ എ.ഡി.ജി.പിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു.

എംസി റോഡിൽ പന്തളത്തിനും അടൂരിനും ഇടയിൽ പറന്തൽ ജങ്ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എ.ഡി.ജി.പിയുടെ വാഹനത്തിൽ തന്നെയാണ് പദ്മകുമാറിനെ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും മരിക്കുകയായിരുന്നു.

Tags