പത്തനംതിട്ടയിൽ ലോറിയിലേക്ക് കയറ്റുന്നതിനിടെ തടിക്കഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

D

അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു അപകടം.

പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വാദേശി സാംബൻ(46) ആണ് മരിച്ചത്.

അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു അപകടം. അപ്രതീക്ഷിതമായ് തടി കഷ്ണങ്ങളിൽ ഒന്ന് തെറിച്ച് സാമ്പന്‍റെ ദേഹത്തു പതിക്കുകയായിരുന്നു.നിലത്ത്‌ വീണ സാംബനെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന്ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.സുനിതയാണ് ഭാര്യ. ശ്യാം, ശരത്, ശരൺഎന്നിവർ മക്കളാണ്

Tags