പത്തനംതിട്ടയില്‍ സ്‌കൂളില്‍ സഹപാഠികള്‍ അടക്കം പീഡിപ്പിച്ചെന്ന പരാതി ; കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു വൈദ്യപരിശോധനഫലം ; വ്യക്തി വിരോധത്താല്‍ ആരോപണം ഉന്നയിച്ചതെന്ന് പൊലീസിന്റെ നിഗമനം

Teacher beats up seventh grader in Idukki; Police register case

ചോദ്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു. സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

പത്തനംതിട്ടയില്‍ സഹപാഠികള്‍ അടക്കം പീഡിപ്പിച്ചെന്ന പരാതിയില്‍ അവ്യക്തത. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിനും തെളിവില്ല. പിന്നാലെ ചോദ്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു. സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

വ്യക്തിവിരോധത്താല്‍ ആവാം പെണ്‍കുട്ടി സഹപാഠികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പെണ്‍കുട്ടി നിലവില്‍ സിഡബ്ല്യൂസി സംരക്ഷണത്തിലാണ്. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.

Tags