പത്തനംതിട്ടയില്‍ രണ്ടു വര്‍ഷം മുമ്പ് യൂണിഫോമില്‍ റീല്‍ ചിത്രീകരിച്ച് വൈറലായ 4 പൊലീസുകാര്‍ക്കെതിരെ നടപടി

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

2024-25 കാലയളവില്‍ ഇവര്‍ ഔദ്യോഗിക വേഷത്തില്‍ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്.

യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.


2024-25 കാലയളവില്‍ ഇവര്‍ ഔദ്യോഗിക വേഷത്തില്‍ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. പൊലീസുകാരുടെ ഔദ്യോഗിക ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.


സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സൈബര്‍ പൊലീസ് വിവരം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Tags