പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു
Updated: Sep 4, 2026, 15:57 IST
അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്
പത്തനംതിട്ട : ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. .
അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

