നഗരസഭാ ചെയര്‍പേഴ്‌സണ്‍ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുവെന്ന കൗണ്‍സിലറുടെ ഓഡിയോ സന്ദേശം പുറത്ത്
Mar 13, 2025, 13:53 IST


കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ദിവ്യ റെജി മുഹമ്മദിനെതിരായ കൗണ്‍സിലര്‍ റോണി പാണം ചുണ്ടിലിന്റെ ശബ്ദസന്ദേശം എത്തിയത്
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഐഎം കൗണ്‍സിലറുടെ ഓഡിയോ സന്ദേശം പുറത്ത്. കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ദിവ്യ റെജി മുഹമ്മദിനെതിരായ കൗണ്‍സിലര്‍ റോണി പാണം ചുണ്ടിലിന്റെ ശബ്ദസന്ദേശം എത്തിയത്.
നിങ്ങള്‍ക്കെന്നെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ കളിക്കുന്ന കളി നല്ലതിനായിരിക്കില്ലെന്ന് കൗണ്‍സിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൗണ്‍സിലര്‍ പറയുന്ന കടയെക്കുറിച്ച് തനിക്ക് അറിയുകയില്ലെന്നും ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് നഗരസഭ എടുക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.
