പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

Teacher beats up seventh grader in Idukki; Police register case

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു

പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി .അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റ ഇരുപതുകാരൻ ചികിത്സയിലാണ്.

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികള്‍ പീഡിപ്പിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് വ്യക്തമാക്കിയിരുന്നു.

സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാല്‍ സഹപാഠി പ്രണയം നിരസിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വൈദ്യപരിശോധനയിലും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ശരീരത്തില്‍ പരിക്കേറ്റിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.


അതേസമയം പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവം നേരിട്ട പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം. പെൺകുട്ടിയെ കൗൺസിലിന് വിധേയമാക്കി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ധൃതിപിടിച്ച് എഫ്ഐആർ അവസാനിപ്പിക്കില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കേസ് അവസാനിപ്പിക്കും എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Tags