പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി
Apr 10, 2025, 12:20 IST


പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. 68 വയസ്സുള്ള അപ്പു, 60 വയസ്സുള്ള ഭാര്യ രാജമ്മ എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.
സാമ്പത്തിക ബുദ്ധിമുട്ടുകളും മകന്റെ ചില അസുഖങ്ങളും വൃദ്ധ ദമ്പതികളെ അലട്ടിയിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യക്ക് കാരണം എന്നാണ് പുറത്ത് വരുന്ന വിവരം.