പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
Jan 23, 2026, 17:29 IST
കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട കോന്നി മാമൂട്ടില്‍ വെച്ചാണ് അപകടം. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു.കാറില്‍ കലക്ടറും ഗണ്‍മാനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
tRootC1469263">പരിക്കേറ്റ കലക്ടര്‍ പ്രേംകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട മറ്റേ കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.
.jpg)


