പത്തനംതിട്ടയിൽ ഒന്നര വയസ്സുകാരൻ കാറിൽ കുടുങ്ങി ; രക്ഷകരായി അഗ്നിശമനസേന
പത്തനംതിട്ട : കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷകരായി അഗ്നിശമസേന. പത്തനംതിട്ട പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ കിരൺ റ്റി മാത്യുവിൻ്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു.
tRootC1469263">ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്.
തുടർന്ന് 2 യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ് കാച്ചർ എന്ന ഉപകരണത്തിന്റെ സഹായത്താൽ ഗ്ലാസ് വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്ത്. ഉദ്യോഗസ്ഥരായ എൻ ആർ ശശികുമാർ, കെ സതീഷ് കുമാർ, സൂരജ് മുരളി, മുകേഷ് കുമാർ, ശിവപ്രസാദ്,വിപിൻ, വിനോദ് ടൈറ്റസ്, മുകേഷ്, ഹോം ഗാർഡ് ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
.jpg)


