മർദ്ദനം നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ മധ്യവയസ്‌കന് നേരെ ആൾക്കൂട്ട ആക്രമണം

police8

 പത്തനംതിട്ട: റാന്നിയിൽ ആൾക്കൂട്ട ആക്രമണം. നഗ്നത പ്രദർശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്‌കനെയാണ് ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം. 

മർദ്ദിച്ചവർക്കെതിരെയും മർദ്ദനമേറ്റ ആൾക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാന്നി സ്വദേശി വർഗീസ് മാത്യുവിനാണ് മർദ്ദനമേറ്റത്. പൊലീസെത്തി വർഗീസിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags