പത്തനംതിട്ടയിൽ സ്കൂട്ടർ ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം ; വയോധികൻ മരിച്ചു
Jul 17, 2026, 14:35 IST
പത്തനംതിട്ട : കലഞ്ഞൂരിൽ സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊടുമൺ പ്ലാന്റേഷനിലെ ജീവനക്കാരനായ അജി (65) ആണ് മരിച്ചത്.
സംസ്ഥാനപാതയിലേക്ക് ഇടറോഡിൽ നിന്ന് സ്കൂട്ടർ കയറുന്നതിനിടെയാണ് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അജിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

