പേറ്റൻറ് വിവാദം: സോളിനാസ് കമ്പനിക്കെതിരെ നിയമ നടപടിയുമായി ജെൻ റോബോട്ടിക്സ്

Patent controversy: Gen Robotics takes legal action against Solinas company
Patent controversy: Gen Robotics takes legal action against Solinas company

തിരുവനന്തപുരം:  മാൻഹോളിൽ നിന്ന് മാലിന്യങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ 'ബാൻഡികൂട്ട്' റോബോട്ടിൻറെ നിർമ്മാതാക്കളായ ജെൻ റോബോട്ടിക്സ് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സോളിനാസ് ഇൻറഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടി ആരംഭിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയുടെ പേറ്റൻറ് ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി.

tRootC1469263">

റോബോട്ടിക് മാൻഹോൾ ക്ലീനിംഗ് സാങ്കേതികവിദ്യയ്ക്ക് പേറ്റൻറ് സ്വന്തമാക്കിയിട്ടുള്ള ജെൻ റോബോട്ടിക്സ് തങ്ങൾക്ക് നേരെയുള്ള അവകാശലംഘനത്തിനെതിരെ നിയമസഹായം തേടിയതായും കേസ് കോടതിയുടെ പരിഗണനിയിലാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ജെൻ റോബോട്ടിക്സിൻറെ പേറ്റൻറ് ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സോളിനാസ് കമ്പനി 'ഹോമോസെപ്' എന്ന പുതിയ റോബോട്ട് വികസിപ്പിച്ചുവെന്നാണ് പരാതി. ബാൻഡികൂട്ട് റോബോട്ടിൻറെ ആശയങ്ങളും ടെക്നോളജിയും ഇതിൽ ഉൾപ്പെടുത്തിയതായി ജെൻ റോബോട്ടിക്സ്  ചൂണ്ടിക്കാണിക്കുന്നു.

ഹോമോസെപ്പിന് ബാൻഡികൂട്ട് റോബോട്ടുമായുള്ള സാമ്യങ്ങൾ തങ്ങളുടെ സാങ്കേതികവിദ്യ അനധികൃതമായി ഉപയോഗിച്ചതായുള്ള ഗൗരവകരമായ സംശയങ്ങൾക്ക് ഇടയാക്കുന്നതായും ഇതാണ് നിയമനടപടിക്ക് പിന്നിലെന്നും ജെൻ റോബോട്ടിക്സ് അധികൃതർ പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ ഏപ്രിൽ 21 ന് നടന്ന വാദത്തിനിടെ മധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കാനുള്ള കോടതി നിർദേശം തങ്ങൾ അംഗീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ വളർന്നുവരുന്ന ഡീപ്-ടെക് ആവാസവ്യവസ്ഥയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും യഥാർത്ഥ സാങ്കേതിക സംഭാവനകൾ സംരക്ഷിക്കുന്നതിനും ജെൻ റോബോട്ടിക്സ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ ഒഴിവാക്കുന്നുവെന്നും നിയമ നടപടികളുടെ വിധിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

2017 ൽ സ്ഥാപിതമായ ജെൻ റോബോട്ടിക്സ് സാമൂഹിക നവീകരണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മുൻനിര കമ്പനിയാണ്. മാൻഹോളിലെ മാലിന്യം നീക്കാൻ ബാൻഡികൂട്ട് റോബോട്ടിനെ വികസിപ്പിച്ചതിലൂടെ നിരവധി അംഗീകാരങ്ങളാണ് ജെൻ റോബോട്ടിക്സി  തേടിയെത്തിയത്. 23 സംസ്ഥാനങ്ങളിലും 200 ലധികം സ്ഥലങ്ങളിലും നിലവിൽ റോബോട്ടിൻറെ സേവനം ഉപയോഗപ്പെടുത്തുന്നു. ശുചീകരണ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.

Tags