മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ പാസ്സിങ്ങ് ഔട്ട് പരേഡ് ; 369 പേർ കൂടി പോലീസ് സേനയിലേക്ക്
മാങ്ങാട്ടുപറമ്പ്: കെഎപി നാലാം ബറ്റാലിയനിൽ നടന്ന പാസ്സിങ്ങ് ഔട്ട് പരേഡിൽ 369 പേർ പോലീസ് സേനയുടെ ഭാഗമായി. രാവിലെ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. കെ എ പി നാലാം ബറ്റാലിയൻ ,കെ എ പി രണ്ടാം ബറ്റാലിയൻ, അഞ്ചാം ബറ്റാലിയൻ, എം എസ്പി, ഇന്ത്യൻ റിസർവ് ബറ്റാലിയൻ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പരിശീലനം പൂർത്തിയാക്കി പരഡിൽ പങ്കെടുത്തത്. വിവിധ സേനാ വിഭാഗങ്ങളുടെ കമാൻഡൻ്റ് അടക്കമുള്ള പോലീസ് മേധാവികളാണ് പരിശീലനങ്ങൾക്ക് മേൽ നോട്ടം വഹിച്ചത്. പോലീസ് സേന പൈതൃകമായി കാത്തു സൂക്ഷിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ പുതുതായി സേനയിലേക്ക് കടന്നു വരുന്നവരും കൃത്യമായി കാത്തു സൂക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. മാങ്ങാട്ടു പറമ്പ് കെഎപി നാലാം ബറ്റാലിയനിൽ വ്യാഴാഴ്ച നടന്ന പാസ്സിങ്ങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">എം എസ് പി വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയ കെ.എസ്. ശരത് പരേഡിൻ്റെ ചുമതലക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ തല പോലീസ് മേധാവികളായ പി. വാഹിദ്, ഹരിശങ്കർ, സതീഷ് ബിനോ, ദിനേന്ദ്ര കശ്യപ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. 12 പ്ലാറ്റൂണുകളാലായാണ് സേനാംഗങ്ങൾ പരേഡിന് അണിനിരന്നത്. പരിശീലനത്തിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി. എം എസ് പി , കെഎപി അഞ്ചാം ബറ്റാലിയൻ എന്നിവയിൽ നിന്നും 127 പേരും കെഎപി രണ്ടിൽ നിന്നും 132 പേരും കെഎപി നാലിൽ നിന്നും 95 പേരും ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും 15 പേരുമാണ് ഇന്നത്തെ പാസ്സിങ്ങ് ഔട്ടിലൂടെ സേനയുടെ ഭാഗമായത്. ഇതിൽ 24 പേർ ബിരുദാനന്തര ബിരുദ ദാരികളും ആറ് എം ബി എ ക്കാരും ഉൾപ്പെടും.
.jpg)


