കൊച്ചി രാജ്യാന്തരവിമാന താവളത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Air India flight

പകരം താമസ സൗകര്യം നല്‍കാനോ ടിക്കറ്റ് നിരക്ക് നല്‍കാനോ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുത്തിയിരന്ന് പ്രതിഷേധിച്ചു.

കൊച്ചി രാജ്യാന്തരവിമാന താവളത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്‌പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തപ്പോള്‍ ഇന്ന് രാത്രി 10 മണിക്ക് പുറപ്പെടുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വൈകിട്ട് 3 മണിയോടെ വിമാനം പുലര്‍ച്ചെ 2 മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂവെന്ന സന്ദേശം ലഭിച്ചു. 

പതിനൊന്ന് മണിയായപ്പോഴാണ് സര്‍വീസ് റദ്ദാക്കിയെന്ന് പറയുന്നത്. പകരം താമസ സൗകര്യം നല്‍കാനോ ടിക്കറ്റ് നിരക്ക് നല്‍കാനോ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുത്തിയിരന്ന് പ്രതിഷേധിച്ചു.

Tags