ആറ്റിങ്ങലില്‍ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യാത്രികര്‍ക്കും ലോറി ഡ്രൈവർക്കും പരുക്ക്
തിരുവനന്തപുരം : ആറ്റിങ്ങൽ കവിലൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്കേറ്റു. ലോറി ഡ്രൈവർ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് അപകട കാരണമായത്.
ബസ്സിൽ മുപ്പതോളം പേരാണുണ്ടായിരുന്നത്. ഏഴോളം പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ടിപ്പർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
tRootC1469263">അതേസമയം, കോഴിക്കോട് ചാത്തമംഗലത്തും വാഹനാപകടമുണ്ടായി. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. അപകടത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുമായുള്ള തർക്കമെന്നാണ് സംശയം. വൈരാഗ്യത്തിൻ്റെ പേരിൽ മനപ്പൂർവ്വം അപകടം ഉണ്ടാക്കിയെന്ന സംശയത്തിലാണ് പൊലീസുള്ളത്. ബൈക്ക് യാത്രക്കാരായ കൊടിയത്തൂർ സ്വദേശികൾ ചികിത്സയിലാണ്. കാർ യാത്രക്കാർ ഓടി രക്ഷപ്പെട്ടു.
ദേശീയ പാത കൊളഗപ്പാറ ഉജാല കമ്പനിക്ക് സമീപം ബസ് മരത്തിലിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂർ സമയമെടുത്താണ് പുറത്തെടുത്തത്. ബെംഗളൂരൂവിൽ നിന്ന് ബോഡി പണി കഴിഞ്ഞ് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റ് അപകടത്തിൽ തകർന്നു.
.jpg)


