കണ്ണൂർ മട്ടന്നൂര്‍ ഉളിയില്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ട് തലശേരി സ്വദേശികള്‍ മരിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയെ നടുക്കിക്കോണ്ട് വാഹനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം ലോറിയിടിച്ചു തലശേരി പിലാക്കൂല്‍ സ്വദേശികളായ രണ്ടു കാര്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
തലശേരി പിലാക്കൂല്‍ സ്വദേശികളായ അബ്ദുല്‍ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റൗഫും റഹീമും തലശേരി ഭാഗത്തേക്ക് വരുന്ന വഴിയാണ് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഈ റൂട്ടില്‍ നിരവധി അപകടങ്ങളാണ്കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുളളത്.