നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുമായി യാത്രക്കാര്‍ പിടിയില്‍

d

രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  തോക്കുകള്‍ ഭാഗങ്ങളാക്കി വേര്‍പെടുത്തിയ നിലയിലായിരുന്നു. 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുമായി യാത്രക്കാര്‍ പിടിയില്‍. ദുബൈയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 11 റൈഫിളുകള്‍ പിടിച്ചെടുത്തു.രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  തോക്കുകള്‍ ഭാഗങ്ങളാക്കി വേര്‍പെടുത്തിയ നിലയിലായിരുന്നു. 

ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ 6E 1476 വിമാനത്തിലാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ലഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് തോക്കുകള്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത എയര്‍ റൈഫിളുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവിധ മോഡലുകളിലുള്ള റൈഫിളുകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവയുടെ പ്രഹരശേഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി വിശദമായ സാങ്കേതിക പരിശോധന നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. രമേഷ് മച്ചാട്ട് നേരത്തെയും സമാനമായ കേസില്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. 

Tags