ഷൊറണൂരിൽ ട്രെയിനിനുള്ളിൽവെച്ച് യാത്രക്കാരന് കുത്തേറ്റു : പരപ്പനങ്ങാടി സ്വദേശി പിടിയിൽ

google news
stbd

ഷൊറണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് പിടികൂടി. ഗുരുവായൂർ സ്വദേശി സിയാദ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയിനും പരുക്കേറ്റു.

Tags