തൃശ്ശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടു

google news
gold

തൃശൂര്‍: മുളങ്കുന്നത്തുകാവിലെ മകളുടെ വീട്ടില്‍നിന്നു പഴഞ്ഞിയിലെ വീട്ടിലേക്ക് ബസുകള്‍ മാറി കയറി വന്നിരുന്ന സത്രീയുടെ മൂന്നു പവന്റെ മാല നഷ്ടപ്പെട്ടു. പഴഞ്ഞി ചിറക്കല്‍ സ്വദേശിനി ശാരദ (65)യുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. മുളംകുന്നത്തുകാവില്‍നിന്നു മകളുടെ ആറുവയസുള്ള മകനെയും കൂട്ടി ആദ്യം മുണ്ടൂരിലേക്കും പിന്നീട് കുന്നംകുളത്തേക്കും ബസ് കയറിയ ശാരദ കുന്നംകുളത്ത് നിന്ന് പഴഞ്ഞി ചിറക്കലിലേക്കും ബസുകള്‍ മാറി കയറിയ ശേഷം വീട്ടില്‍ വന്നപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.

 ബസിന്റെ മുന്‍വശത്തെ സീറ്റില്‍ കുട്ടിയെ മടിയിലിരുത്തിയാണ് ശാരദ ഇരുന്നിരുന്നത്. മകളുടെ വീട്ടില്‍ താമസിച്ചിരുന്ന ശാരദ സ്വന്തം വീടായ പഴഞ്ഞി ചിറക്കലിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇന്നലെ വന്നത്. ശാരദ അംഗന്‍വാടി ജീവനക്കാരിയായിരുന്നു.

Tags