'അമ്മയിലെ കൂട്ടരാജി ഭീരുത്വം' ; മറുപടി പറയേണ്ട ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന് പാർവതി തിരുവോത്ത്

parvathy thiruvothu
parvathy thiruvothu

കൊച്ചി: താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പാർവ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹൻലാലുൾപ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്.

Also Read:-  2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി..

parvathy thiruvothu

അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്.

Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി

സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമല്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

 

Tags