ലക്ഷ്മിപ്രിയയെ ആദ്യമായി കണ്ടപ്പോൾത്തന്നെ ഇതാണ് എന്റെ ജീവിതപങ്കാളി” എന്ന് ഉറപ്പിച്ചു : ഹണിമൂൺ പ്ലാൻ പോലും രാഷ്ട്രീയത്തിൽ നഷ്ടമായി; വി. ഡി സതീശന്റെ പഴയ അഭിമുഖം വൈറൽ
ലക്ഷ്മിപ്രിയയെ ആദ്യമായി കണ്ടപ്പോൾത്തന്നെ ഇതാണ് എന്റെ ജീവിതപങ്കാളി” എന്ന് ഉറപ്പിച്ചു : ഹണിമൂൺ പ്ലാൻ പോലും രാഷ്ട്രീയത്തിൽ നഷ്ടമായി; വി. ഡി സതീശന്റെ പഴയ അഭിമുഖം വൈറൽ
വ്യക്തിജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നിനെ കുറിച്ച് വി. ഡി. സതീശൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജീവിതസഖിയായ ലക്ഷ്മിപ്രിയയെ ആദ്യമായി കണ്ട നിമിഷം മുതൽ വിവാഹശേഷമുള്ള ആദ്യകാല അനുഭവങ്ങൾ വരെ ഹൃദയസ്പർശിയായും രസകരമായും അദ്ദേഹം പറയുന്നു. പെണ്ണുകാണൽ ചടങ്ങിനിടെ ലക്ഷ്മിപ്രിയയെ കണ്ട മുറയ്ക്ക് തന്നെ “ഇതാണ് എന്റെ ജീവിതപങ്കാളി” എന്ന് മനസ്സ് ഉറപ്പിച്ചുവെന്നായിരുന്നു സതീശന്റെ വെളിപ്പെടുത്തൽ. വീട്ടുകാരും സുഹൃത്തുക്കളും അഭിപ്രായം അറിയാൻ ആകാംക്ഷയോടെ കാത്തുനിന്നെങ്കിലും, മറ്റൊരു തീരുമാനത്തെക്കുറിച്ച് അന്ന് ചിന്തിക്കേണ്ട സാഹചര്യം തന്നെ ഉണ്ടായില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.
വിവാഹസമയത്ത് ഹൈക്കോടതിയും രാഷ്ട്രീയവുമൊക്കെയായി നല്ല തിരക്കിൽ ആയിരുന്നു. ആലോചന വന്നപ്പോൾത്തന്നെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ലക്ഷ്മിപ്രിയയോട് സൂചിപ്പിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ രാഷ്ട്രീയ പരിപാടികളിലേക്ക് തിരിയേണ്ടിവന്നു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ഹണിമൂൺഒക്കെ പോകാൻ പ്ലാൻ ചെയ്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം അത് നീണ്ടുപോയി. എന്നിരുന്നാലും അതിലൊന്നും യാതൊരു പരാതിയും പറയാതെ എല്ലാ വളർച്ചയ്ക്കും പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി ലക്ഷ്മിപ്രിയ കൂടെയുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
രാഷ്ട്രീയത്തിലെ കർക്കശക്കാരനായ നേതാവിനപ്പുറം, പ്രണയവും നർമവും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
.jpg)

