കണ്ണൂർ പരിയാരം അമ്മാനപ്പാറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീണ 19 കാരന് ദാരുണാന്ത്യം ; തല വേർപെട്ട നിലയിൽ

Tragic end for a 19-year-old in Ammanappara, Pariyaram (Kannur): He fell under a lorry following a collision between an auto-rickshaw and a bike, and was decapitated.

വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് (19) മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. ഓട്ടോയിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ അഭിനവിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.  തല വേർപെട്ട നിലയിലാണ്.

 പരിയാരം: പരിയാരം അമ്മാനപ്പാറ കാരക്കുണ്ട് റോഡ് മുടിക്കാനം ജംഗ്ഷനിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.  

വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് (19) മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. ഓട്ടോയിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ അഭിനവിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.  തല വേർപെട്ട നിലയിലാണ്. തൽക്ഷണംതന്നെ മരിച്ച അഭിനവിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags