ചങ്ങനാശ്ശേരിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാറേല്‍ പള്ളി ഇനി മുതല്‍ ബസലിക്ക

parel church

കോട്ടയം ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ പതിമൂന്നാമത്തെ ബസിലിക്കയുമായി പാറേപ്പള്ളി മാറി

ചങ്ങനാശ്ശേരിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാറേല്‍ പള്ളി ഇനി മുതല്‍ ബസലിക്ക. വിവിധ സഭാപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയം ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ പതിമൂന്നാമത്തെ ബസിലിക്കയുമായി പാറേപ്പള്ളി മാറി. മര്‍ത്ത്മറിയം ഇമാകുലേറ്റ് കണ്‍സപ്ക്ഷന്‍ ബസിലിക്ക എന്നാണ് ഇനി ദേവാലയം അറിയപ്പെടുക. 

പുതുതായി പണിത ദേവാലയ കോംപ്ലക്‌സിലെ വലിയ പള്ളിയുടെ കൂദാശയും നടന്നു. ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തിലാണ് കൂദാശ നടന്നത്. 180 അടി ഉയരത്തില്‍ 51,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ദേവാലയ കോംപ്ലക്‌സ് പണിതിരിക്കുന്നത്. കോംപ്ലക്‌സിനുള്ളിലെ ചെറിയ പള്ളിയുടെ കൂദാശ നാളെയും, ഭൂഗര്‍ഭ കപ്പേളയുടെ കൂദാശ ഡിസംബറിലുമാണ് നടക്കുക. 1906 ല്‍ അമലോല്‍ഭവ മാതാവിന്റെ നാമധേയത്തിലാണ് ചങ്ങനാശ്ശേരിയില്‍ പള്ളി സ്ഥാപിതമായത്.

Tags