പറശ്ശിനിക്കടവിലെ സ്പായിൽ യുവതിക്ക് മർദ്ദനം; കോഴിക്കോട് സ്വദേശിനിക്കെതിരെ കേസ്
പ്രതിയുടെ ഭർത്താവുമായി പരാതിക്കാരിക്ക് അവിഹിതബന്ധമുണ്ടെന്ന തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു അതിക്രമമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കോഴിക്കോട് സ്വദേശിനിക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. കല്യാശ്ശേരി മാങ്ങാട് വെസ്റ്റ് സ്വദേശിനി വി. വിജിന(34) നൽകിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിനി വർഷയ്ക്കെതിരെ കേസെടുത്തത്.
നവംബർ 4-ന് ഉച്ചയ്ക്ക് 2.30-ഓടെ പറശിനിക്കടവിലെ 'തുളസി സ്പാ'യിലായിരുന്നു സംഭവം. സ്പായിലെ സ്റ്റാഫ് റൂമിൽ അതിക്രമിച്ചു കയറിയ പ്രതി, പരാതിക്കാരിയുടെ ചുരിദാർ ടോപ്പ് വലിച്ചുകീറുകയും തടയാൻ ശ്രമിച്ചപ്പോൾ പിടിച്ചുവെച്ച് കൈകൊണ്ട് മുഖത്തും നെഞ്ചത്തും അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതിയുടെ ഭർത്താവുമായി പരാതിക്കാരിക്ക് അവിഹിതബന്ധമുണ്ടെന്ന തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു അതിക്രമമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
.jpg)

