പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകളിലേക്ക്; സെപ്റ്റംബർ 22 മുതൽ മാറ്റം
Updated: Sep 17, 2026, 17:03 IST
സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.
തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.
എൽഎച്ച്ബി കോച്ചുകളായതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും മാറ്റംവരും. രണ്ട് എസി ചെയർകാർ, ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ച്, ഒൻപത് ജനറൽ ക്ലാസ് കോച്ച്, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിങ്ങനെയും പരശുറാം എക്സ്പ്രസിലെ പുതിയ കോച്ച് ഘടന
.jpg)

