പറമ്പായിയിൽ ഭർതൃമതിയായ യുവതി റസീന ജീവനൊടുക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയ സുഹൃത്തിനെതിരെ കുടുംബം പരാതി നൽകി

Investigation reveals that the woman's suicide in Parambai was due to a mob trial by the morality police: SDPI activists in remand
Investigation reveals that the woman's suicide in Parambai was due to a mob trial by the morality police: SDPI activists in remand

തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ എസ് ഡി. പി. ഐ പ്രവർത്തകർ റിമാൻഡിലാണ്.

കൂത്തുപറമ്പ്: കായ ലോട് പറമ്പായിയിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെതിരെ കുടുംബം പൊലി സിൽ പരാതി നൽകി. മയ്യിൽ സ്വദേശിയായ യുവാവ് റസീനയിൽ നിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്നും ഭീഷണിപ്പെടുത്തി കുടുംബ ബന്ധം തകർത്തുവെന്നുമാണ് കേസ് അന്വേഷണം നടത്തുന്നതലശേരി എ.എസ്.പിക്ക് ഉമ്മ ഫാത്തിമ നൽകിയ പരാതിയിൽ പറയുന്നത്. തലശേരി എ.എസ്.പി ഓഫീസിൽ വെള്ളിയാഴ്ച്ച വൈകിട്ട് നേരിട്ടെത്തിയാണ് പരാതി നൽകിയത്.

tRootC1469263">

എന്നാൽ റസീനആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ​ഗുണ്ടായിസമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി കമ്മീഷണർ‌ നിതിൻ രാജ് വ്യക്തമാക്കി. മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യക്കുറിപ്പിലില്ല. റസീനയോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിടികൂടിയയുവാവിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ എസ് ഡി. പി. ഐ പ്രവർത്തകർ റിമാൻഡിലാണ്. ഈ കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പൊലിസ് തെരഞ്ഞു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ഇതിൽ തന്നെ അപമാനിച്ച എസ്.ഡി.പി. ഐ പ്രവർത്തകരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ഇതോടെയാണ് തുടക്കത്തിൽ കേസ് അന്വേഷണം നടത്തിയ പിണറായി എസ്.ഐബവീ ഷ് പ്രതികളെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്കാണ് മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെ പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ റസീനയെയും ആൺ സുഹ്യത്തിനെയും വളഞ്ഞത്. റസീനയെ പരസ്യമായി അധിക്ഷേപിച്ചതിനു ശേഷം വീട്ടിലേക്ക് അയക്കുകയായിരുന്നു. ആൺ സുഹൃത്തിനെ മർദ്ദിക്കുകയും ഫോണും ടാബും പിടിച്ചെടുത്ത് പറമ്പായിയിലെ നഴ്സറി ഗാർഡനിൽ അഞ്ച് മണിക്കൂർ ബന്ദിയാക്കുകയും ചെയ്തു. ഇതിനു ശേഷം ബന്ധുക്കളെത്തിയപ്പോഴാണ് ഇയാളെ മേലാൽ ബന്ധം പാടില്ലെന്ന് താക്കീത് നൽകി വിട്ടയച്ചത്.

പ്രതികൾ കരസ്ഥമാക്കിയഇയാളുടെ ഫോണും ടാബും പൊലിസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആൺ സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫിസിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. റ സീനയ്ക്ക് പ്രവാസിയായ ഭർത്താവും മക്കളുമുണ്ട്. കുടുംബക്കാരെയും ഭർത്താവിനെയും വിളിച്ചു പ്രതികൾ റസീനയ്ക്കെതിരെ അപവാദ കഥകൾ പറഞ്ഞു പരത്തിയതായും പരാതിയുണ്ട്. ഇതിൻ്റെ മനോവിഷമത്തിലാണ് യുവതി ചൊവ്വാഴ്ച്ച വീട്ടിൽ തൂങ്ങിമരിച്ചത്.

Tags