‍ഡബിൾ ഹാപ്പി ; ചരിത്രത്തില്‍ ആദ്യമായി കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും

Double Happy; For the first time in history, two pappanjis will be burnt in Kochi
Double Happy; For the first time in history, two pappanjis will be burnt in Kochi

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ ന്യൂ ഇയറിന് ഒന്നല്ല രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും. പരേഡ് ഗ്രൗണ്ടിലും വേളി ഗ്രൗണ്ടിലുമാണ് പാപ്പാഞ്ഞിമാരെ ഒരുക്കുന്നത്. രണ്ടിടങ്ങളില്‍ പാപ്പാഞ്ഞിമാരെ കത്തിക്കുന്നതില്‍ പൊലീസിന് എതിര്‍പ്പില്ല. 1300 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും. ഇത് ആദ്യമായാണ് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുന്നത്.

tRootC1469263">

കഴിഞ്ഞ വര്‍ഷം രണ്ട് പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.


കൊച്ചി കാര്‍ണിവല്‍ കമ്മിറ്റിയുടെ എല്ലാ ആഘോഷങ്ങളും അന്ന് റദ്ദാക്കിയിരുന്നു. കഴിഞ്ഞ തവണ വേളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലായിരുന്നു കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.

വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കാന്‍ കഴിഞ്ഞ വര്‍ഷം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടിയായിരുന്നു പൊലീസിന്റെ നിര്‍ദേശം. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പാപ്പാഞ്ഞിമാരെ കത്തിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

Tags