ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു

Elephant takes Pappan's life again; kills him with its trunk while bathing him

രണ്ടാമത്തെ പാപ്പാനായ മൊയ്തീൻ ആനയ്ക്ക് തീറ്റ നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി ആന ചുഴറ്റിയെറിയുകയായിരുന്നു.

തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂടില്‍ ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു.തമിഴ്‌നാട് സ്വദേശിയായ മൊയ്തീൻ (55) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തീറ്റ കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.

നരുവാമൂട് സ്വദേശി സജിമോന്റെ ഉടമസ്ഥതയിലുള്ള ‘ശ്യാം’ (ഉണ്ണിക്കുട്ടൻ) എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. രണ്ടാമത്തെ പാപ്പാനായ മൊയ്തീൻ ആനയ്ക്ക് തീറ്റ നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി ആന ചുഴറ്റിയെറിയുകയായിരുന്നു.

ആക്രമണത്തില്‍ മൊയ്തീന്റെ വയറ്റില്‍ ആഴത്തില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് മാരകമായ ക്ഷതം സംഭവിക്കുകയും ചെയ്തു.ഉടൻതന്നെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags