പാനൂരിൽ മദ്യലഹരിയിൽ എയർഗൺ കൊണ്ട് മകനെ വെടിവെച്ചു പരുക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ

google news
arrest1

തലശേരി: പാനൂരിൽ  മദ്യലഹരിയിൽ എയർഗൺ കൊണ്ടു മകനെ വെടിവെച്ചു പരുക്കേൽപിച്ച പിതാവിനെ പൊലിസ് അറസ്റ്റു ചെയ്തു.
തെക്കെ പാനൂർ മേലെ പൂ ക്കോത്തെ ഗോപിയാണ് അറസ്റ്റിലായത് . ഞായറാഴ്ച്ച രാത്രി എട്ടരയോടെ മദ്യലഹരിയിൽ മകൻ സൂരജിനെ എയർഗൺ കൊണ്ടു വെടിവയ്ക്കുകയായിരുന്നു.

 പരുക്കേറ്റ സൂരജിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട് . എയർഗൺ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ തോക്കുപൊട്ടിയതാണെന്നാണ് ഗോപി പൊലിസിൽ നൽകിയ മൊഴി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ഗോപിയെ കസ്റ്റഡിയിലെടുത്തു കൊണ്ടു പോവുകയായിരുന്നു.

Tags