കാസർഗോട്ട് വന്‍ പാന്‍മസാല ശേഖരം പിടികൂടി

google news
ssss

കാസർഗോഡ് : ജില്ലയില്‍ രണ്ടിടത്തായി വന്‍ പാന്‍മസാല ശേഖരം പിടികൂടി.  കസബ കൊട്ടക്കനിയിലെ ജയഗോവിന്ദ് (47), ചെങ്കള ചെട്ടുംകുഴിയിലെ ജലീല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വന്‍തോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍, കാസര്‍കോട് സ്റ്റേഷനിലെ എസ്.ഐ വിഷ്ണുപ്രസാദ്, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ ഉണ്ണികൃഷ്ണന്‍, വിദ്യാനഗര്‍ സ്റ്റേഷന്‍ എസ്.ഐ കെ.പ്രശാന്ത്, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒ ഹരിലാല്‍, സി.പി.ഒ കൃഷ്ണനുണ്ണി, സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags