ശബരിമല സ്വർണ്ണക്കൊള്ള; കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചതായി പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തൽ

Sabarimala gold theft; Pankaj Bhandari reveals that smuggled gold was used for renovation of other temples

 

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തൽ നടത്തി പങ്കജ് ഭണ്ഡാരി. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചുവെന്നാണ് സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അടക്കം ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തുക.

സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയച്ച് ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയ പരിരോധന നടത്തുക.

Tags