പത്തനംതിട്ട പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കള്‍ വീട് ആക്രമിച്ച് തീയിട്ടു.
Sat, 18 Mar 2023

പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്. സമീപവാസികളായ രാഹുല്‍, അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
കഞ്ചാവ് കേസില്‍ പ്രതികളായ യുവാക്കളും രേഖയുടെ മകന്‍ സൂരജും തമ്മിലുള്ള തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയ ശേഷം പ്രതികളായ യുവാക്കള്‍ തന്നെ വീടിന് തീയിട്ടതായി രേഖയെ വിളിച്ച് അറിയിക്കുകയായിരുന്നു.