മന്ത്രിമാരുടെ കാര്യത്തില്‍ ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മന്ത്രിമാര്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിമാരുടെ കാര്യത്തില്‍ ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനത്തില്‍ അതെല്ലാം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ആക്രമിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് കായുള്ള മരത്തിലെ ആളുകള്‍ കല്ലെറിയൂ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി. കോഴിക്കോട് നിന്ന് മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് കോഴിക്കോടും കേരളത്തില്‍ അല്ലേ, കോഴിക്കോട് നിന്നും മന്ത്രി ഉണ്ടാകേണ്ടതല്ലേ എന്നായിരുന്നു മറുപടി. അതേസമയം ലീഗിന് വനിതാ മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
.jpg)

