പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം ആർ.എസ്.എസ് യൂനിഫോമിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Panakkad: Police register case against youth for editing and circulating photo of Muhammadali Shihab Thangal in RSS uniform

 മൂവാറ്റുപുഴ: മുസ്‍ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അവഹേളിക്കുന്ന തരത്തിൽ എഫ്.ബിയിലൂടെ വ്യാജചിത്രം പ്രചരിപ്പിച്ചയാൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ മതസ്പർധ വളർത്തുന്ന രീതിയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച ഉറവകുഴി സ്വദേശിയായ കെ.ഇ. നൗഷാദിനെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

പ്രതി തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം ആർ.എസ്.എസ് യൂനിഫോമിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ചേരിതിരിവും ലഹളയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം ചെയ്തതെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുളവൂർ സ്വദേശിയായ മുഹമ്മദ് ഇയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് നടപടിയെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Tags