ലഹരി വ്യാപിപ്പിക്കാനുള്ള നയം സ്വീകാര്യമല്ലെന്ന് പാംപ്ലാനി

Bishop Mar Joseph Pamplani criticizes the forest department for not supporting the people

വീര്യം കുറഞ്ഞത് എന്ന പേരില്‍ എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിനെതിരെ സിറോ മലബാര്‍സഭ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരില്‍ എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തൂഫാന്‍ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് തെറ്റെന്ന് പറയാന്‍ കഴിയണം. ആ നയത്തിന്റെ മറവില്‍ പുതിയ സര്‍ക്കാര്‍ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

റബ്ബറിന്റെ താങ്ങ് വില കൂട്ടിയത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. 200ല്‍ നിന്ന് 250 ലേക്ക് ഉയര്‍ത്താനുളള തീരുമാനം കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ് പ്രഖ്യാപനമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആദരണീയനാണെന്നും അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും പാംപ്ലാനി പറഞ്ഞു. ഉത്തരവാദപ്പെട്ടവര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.


 

Tags