പളളിക്കുന്ന് ബാങ്ക്‌ തെരഞ്ഞെടുപ്പിലെ തോല്‍വി, പി.കെ രാഗേഷിനെയും കൂട്ടരെയുംകോണ്‍ഗ്രസ് പുറത്താക്കി

google news
 PK Ragesh

 കണ്ണൂര്‍:പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ മെമ്പര്‍മാരെ അറിയിക്കാതെ 5350 മെമ്പര്‍ഷിപ്പ് ഏകപക്ഷീയമായി തള്ളിക്കുകയും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തതിന്റെ പേരില്‍  കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷ്, ചേറ്റൂര്‍ രാഗേഷ്, അഖില്‍ എം കെ രഞ്ജിത്ത് പി കെ, സൂരജ് പി കെ. രതീപന്‍ കെ പി, എം വി പ്രദീപ് കുമാര്‍ എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും, കെ പി  അനിതകെ പിചന്ദ്രന്‍  എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു. 


ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി  ഡിസീസ് പ്രസിഡന്റ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതല കെപിസിസി അംഗം രാജീവന്‍ എളയാവൂരിന് നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ് പി.കെ രാഗേഷ്. 

ജനകീയ ജനാധിപത്യ സമിതിയെന്ന പേരിലാണ് പി.കെ രാഗേഷിനെ അനുകൂലിക്കുന്നവര്‍ പളളിക്കുന്ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചത്. പി.കെ രാഗേഷിന്റെ സഹോദരനാണ് എം.കെ രഞ്ജിത്ത്. ബാങ്ക്പ്രസിഡന്റായി വരുമെന്നു കരുതുന്ന നേതാവാണ് രഞ്ജിത്ത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പളളിക്കുന്ന്.കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ തെരഞ്ഞെടുപ്പില്‍നിന്നും പിന്‍മാറണമെന്ന്ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി.കെ രാഗേഷ് വിഭാഗം തയ്യാറിയിരുന്നില്ല.

Tags