ഫലസ്തീൻ ജനത ഇപ്പോഴും അധിനിവേശവും അനീതിയും കടുത്ത വെല്ലുവിളികളും നേരിടുകയാണ് : അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ്
പട്ടിക്കാട് : ഫലസ്തീൻ ജനത ഇപ്പോഴും അധിനിവേശവും അനീതിയും കടുത്ത വെല്ലുവിളികളും നേരിടുകയാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 63ാം വാർഷിക, 61ാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
tRootC1469263">നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി നിലകൊള്ളുന്ന സുഹൃത്തുക്കളിൽനിന്നുള്ള ധാർമിക പിന്തുണയാണ് ഫലസ്തീന്റെ ശക്‍തി. ഫലസ്തീൻ ലക്ഷ്യം കേവലം രാഷ്ട്രീയമല്ല; അത് ധാർമികവും മാനുഷികവുമായ ലക്ഷ്യമാണ്.
സംവാദം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അറിവും ധാർമികതയും ശക്തിപ്പെടുത്തുന്ന സ്ഥാപനമാണ് ജാമിഅ നൂരിയ്യ. സ്ഥാപനം സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകിയ തലമുറകളെ സൃഷ്ടിച്ചെന്നും അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പറഞ്ഞു.
.jpg)


