പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളാകുന്നു

Interstate thieves and robbery gangs are active; surveillance is being intensified on trains

ജൂലൈ 20 മുതല്‍ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതല്‍ മധുര - ഗുരുവായൂർ എക്സ്പ്രസും എല്‍എച്ച്‌ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

മാവേലിക്കര: പാലരുവി എക്സ്പ്രസും മധുര - ഗുരുവായൂർ എക്സ്പ്രസും ആധുനിക എല്‍എച്ച്‌ബി കോച്ചുകളാകുന്നു. ജൂലൈ 20 മുതല്‍ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതല്‍ മധുര - ഗുരുവായൂർ എക്സ്പ്രസും എല്‍എച്ച്‌ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

മാവേലിക്കര മണ്ഡലത്തിലെയും മധ്യകേരളത്തിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണിതെന്നും തന്റെ നിരന്തര ഇടപെടലുകളുടെയും ആവശ്യപ്പെടലുകളുടെയും ഫലമായാണ് ഇരു ട്രെയിനുകളും എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുന്നതെന്നും എംപി അറിയിച്ചു.

കൂടുതല്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്ന ഈ മാറ്റം യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒന്നാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അതോടൊപ്പം ദീർഘദൂര യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച്‌ പാലരുവി എക്സ്പ്രസില്‍ ഒരു തേർഡ് എസി കോച്ച്‌ കൂടി ചേർക്കുമെന്നും എംപി പറഞ്ഞു.

നേരത്തെ ഇരു ട്രെയിനുകളും കേരളത്തിന് ലഭ്യമാക്കിയത് തന്റെ ഇടപെടല്‍ മൂലമായിരുന്നു എന്നും റെയില്‍വേ മന്ത്രാലയവുമായി നടത്തുന്ന തുടർച്ചയായ ഇടപെടലുകളുടെ മറ്റൊരു ഫലമായാണ് ഇപ്പോഴത്തെ നേട്ടമെന്നും എംപി പറഞ്ഞു.

അമൃത എക്സ്പ്രസിനും എല്‍എച്ച്‌ബി കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതും എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ ശക്തമായി തുടരുകയാണ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് കേരളത്തിന്റെ റെയില്‍വേ വികസനത്തിനും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി തന്റെ ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

Tags