പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

D

കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം

പാലക്കാട് :പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് (30) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു.

Tags