പാലക്കാട് ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Minor girl raped; accused arrested by police

പാലക്കാട്: ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കളെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിനേഴി കുറുവട്ടൂര്‍ സ്വദേശിയായ പച്ചീരി വീട്ടില്‍ രാഹുല്‍ (23), മലപ്പുറം തൊടി വീട്ടില്‍ നിധിന്‍ (18) എന്നിവരാണ് പിടിയിലായത്.

തിരുവാഴിയോട് സെന്ററില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ കൈവശം ഉണ്ടായിരുന്ന 1 കിലോ 170 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.

Tags