ഷൊർണൂരിൽ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Dec 23, 2025, 18:57 IST
പാലക്കാട് ഷൊർണൂർ റെയിൽവേ പാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മാനന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ചോറോട്ടൂർ ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം കാണപ്പെട്ടത്. പ്രദേശവാസി വിവരമറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
tRootC1469263">മൃതദേഹം നിലവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. എന്നാൽ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
.jpg)


