പാലക്കാട് എട്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

street dog
street dog

പാലക്കാട്: പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. നാല് നായകൾ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിയാസ്.

tRootC1469263">

റാബീസ് കേസുകൾ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി കെ പി മോഹൻകുമാർ വ്യക്തമാക്കിയിരുന്നു. സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നു.

Tags