പാലക്കാട് തെരുവ് നായ ആക്രമണത്തിൽ നാലുവയസുകാരന് പരുക്ക്
Jun 4, 2025, 19:45 IST


പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. മരുതറോഡ് പഞ്ചായത്തിലെ 14ാം വാർഡിലെ പ്രതിഭാ നഗറിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ആലത്തൂർ സ്വദേശി അയാനാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കുട്ടി മരുതറോഡിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം നായകളെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">