പാലക്കാട്ട് സ്‌കൂളിലെ വെടിവയ്പ്പ് ; ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് കൂട്ടുകാരെ കാണിക്കാന്‍ കൊണ്ടുവന്നത് ; അബദ്ധത്തില്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് ; വീട്ടുകാര്‍ക്കെതിരെ കേസെടുക്കും

palakkad school

കേസ് രജിസ്റ്റര്‍ ചെയ്തശേഷം കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ നാളെ ഹാജരാക്കും

പാലക്കാട്ട് സ്‌കൂളിലെ വെടിവയ്പ്പില്‍ കുട്ടി മനഃപൂര്‍വം വെടിയുതിര്‍ത്തതല്ലെന്ന് വിശദീകരിച്ച് പൊലീസ്. തോക്ക് കൂട്ടുകാരെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ അബദ്ധത്തില്‍ ട്രിഗര്‍ വലിച്ചതാണ്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്‌ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തശേഷം കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ നാളെ ഹാജരാക്കും. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിര്‍ത്തത്. ബാക്കി തിരകള്‍ തോക്കില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.


ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസ് റൂമില്‍ വച്ചാണ് സഹപാഠിയുടെ വെടിയേറ്റത്. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവന്നത് നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags